---
title: "പൊത്തിൽ നിന്നും തത്തയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ തെങ്ങ് വീണ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം"
english_title: "Student dies tragically after coconut tree falls on him while trying to catch parrot from nest"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/317591/Student dies tragically after coconut tree falls on him while trying to catch parrot from nest"
published_at: "2025-09-28T20:41:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d95050db566_1000345199.png"
keywords: []
---

# പൊത്തിൽ നിന്നും തത്തയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ തെങ്ങ് വീണ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

> **Lead Summary:** കൊച്ചി: എറണാകുളം ആലുവയിൽ കളിക്കുന്നതിനിടെ തെങ്ങ് വീണ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. തോട്ടക്കാട്ടുകര ഹോളി ഗോസ്റ്റ് കോൺവെൻ്റ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയും വെളിയത്തുനാട് സ്വദേശിയുമാണ് മുഹമ്മദ് സിനാൻ മരിച്ചത്. ഉണങ്ങിയ തെങ്ങിലെ പൊത്തിൽ നിന്നും തത്തയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു അപകടം.

## Article Content

കൊച്ചി: എറണാകുളം ആലുവയിൽ കളിക്കുന്നതിനിടെ തെങ്ങ് വീണ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. തോട്ടക്കാട്ടുകര ഹോളി ഗോസ്റ്റ് കോൺവെൻ്റ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയും വെളിയത്തുനാട് സ്വദേശിയുമാണ് മുഹമ്മദ് സിനാൻ മരിച്ചത്. ഉണങ്ങിയ തെങ്ങിലെ പൊത്തിൽ നിന്നും തത്തയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു അപകടം.

തല ഉണങ്ങി നിന്നിരുന്ന തെങ്ങ് സിനാനും മറ്റ് നാല് കൂട്ടുകാരും ചേർന്ന് വെട്ടിമറിക്കുന്നതിനിടെ സിനാൻ്റെ ദേഹത്തേക്ക് തെങ്ങ് മറിയുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വയലക്കാട് വീട്ടിൽ സുധിറിന്റെയും സബിയയുടെയും മകനാണ് മുഹമ്മദ് സിനാൻ. മൃതദേഹം കളമശേരി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/317591/Student dies tragically after coconut tree falls on him while trying to catch parrot from nest)